ഒരേ സമയം സമാന്തര സിനിമയിലും മുഖ്യ ധാരാസിനിമയിലും ശോഭിച്ച മികച്ച സംവിധായകനും നിര്‍മ്മാതാവുമാണ് ബിമല്‍ റോയ്. ഇന്ത്യൻ സിനിമയിൽ നവതരംഗവും റിലായിസ്റ്റിക്, നിയോ-റിയലിസ്റ്റിക് പാതയും കൊണ്ടുവന്ന അഗ്രഗാമികളിൽ ഒരാൾ…
പതിറ്റാണ്ടുകൾക്കുമുൻപ് ‘മധുമതി’ (1958)എന്ന ഹിന്ദി സിനിമ വെള്ളിത്തിരയിൽക്കണ്ട് വിസ്മയിച്ചിരുന്നവരിൽ, പിൽക്കാലത്ത് വിശ്രുതസംവിധായകനായി വളർന്ന ഒരു കൗമാരക്കാരനും ഉണ്ടായിരുന്നു: അടൂർ ഗോപാലകൃഷ്ണൻ. ‘‘അറുപതുകളുടെ തുടക്കത്തിലാവണം ‘മധുമതി’ ആദ്യം കണ്ടത്. അന്നേ ആ സിനിമയും അതിലെ പാട്ടുകളും മനസ്സിൽ തങ്ങി…. പിന്നെയും പലതവണ കണ്ടിട്ടുണ്ട് ആ ചിത്രം. അവസരം കിട്ടിയാൽ ഇനിയും കാണുമെന്നുറപ്പ്. ഒരിക്കലും കണ്ടുമടുക്കാത്ത ചിത്രങ്ങളിൽ ഒന്നാണത്. ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട പത്തുസിനിമകൾ തിരഞ്ഞെടുക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ നിസ്സംശയം തിരഞ്ഞെടുക്കാൻ പറ്റുന്ന ഒന്ന്’’ -അടൂർ പറയുന്നു. (- രവി മേനോൻ @ പാട്ടെഴുത്ത്) മധുമതിയെ 60 വർഷത്തിനിപ്പുറവും നിത്യനൂതനമായ ദൃശ്യാനുഭവമായി നിലനിർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം, ബിമൽ റോയിയിലെ സംവിധായകന്റെ മാന്ത്രികസ്പർശംതന്നെ എന്ന് വിശ്വസിക്കുന്നു അടൂർ. ഒപ്പം അണിയറയിലെ പകരംവെക്കാനില്ലാത്ത ആ പ്രതിഭാസംഗമവും. ഋഥ്വിക് ഘട്ടക് (കഥ), രജീന്ദർസിങ് ബേദി (സംഭാഷണം), ദിലീപ് ഗുപ്ത (ഛായാഗ്രഹണം), ഋഷികേശ് മുഖർജി (ചിത്രസംയോജനം), ശൈലേന്ദ്ര (ഗാനരചന), സലിൽ ചൗധരി (സംഗീതം).
ഇന്ത്യയിൽ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം 1954-ഇത് ആണ് നിലവിൽ വന്നത്; അന്ന് രണ്ടാമത്തെ വലിയ അവാർഡ് ആയ വെള്ളി മെഡൽ (സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ്) നേടിയത് ബിമൽ റോയ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ദോ ഭീഗാ സമീ’ന് ലഭിച്ചു. (തൊട്ടടുത്ത വർഷം തന്നെ മലയാളത്തിന്റെ ‘നീലക്കുയിൽ’ വെള്ളി മെഡൽ നേടിയിരുന്നു.) ബിമൽ റോയിയുടെ ചിത്രം കൽക്കട്ടയിലെ സാമൂഹികാവസ്ഥയെ റിയലിസ്റ്റിക് ആയി പോർട്രെയ് ചെയ്യുന്നതായിരുന്നു. 1948-ലെ ഡി സിക്കയുടെ വിഖ്യാത റിയലിസ്റ്റ് ചിത്രം ‘ബൈസിക്കിൾ തീവ്സി’ൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് ‘ദോ ഭീഗാ സമീൻ’, മാത്രമല്ല ഇന്ത്യയിലെ പാരലൽ ഫിലിം മൂവേമെന്റിന് തുടക്കം കുറിച്ചതും “ദോ ഭീകാ സമീൻ” തന്നെ. മ്യൂസിഷ്യൻ കൂടിയായ സലിൽ ചൗധരിയുടെ കഥയാണ് ചിത്രത്തിന്റേത്, തിരക്കഥയും എഡിറ്റിങ്ങും ഋഷികേശ് മുഖർജിയുടേത്. തുടർന്ന് ആദ്യ ഫിലിം ഫെയർ അവാർഡും, ക്യാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രൈസും ഈ ചിത്രം നേടിയിരുന്നു. അന്നത്തെക്കാലത്തു 70 ലക്ഷം രൂപ ഈ സിനിമ കളക്റ്റും ചെയ്തിരുന്നത്രെ.

1909ജൂലൈ 12ന് അവിഭക്ത ഇന്ത്യയില്‍ ഇപ്പോഴത്തെ ബംഗ്ലാദേശിലാണ് അദ്ദേഹം ജനിച്ചത് . വിദ്യാഭ്യാസം കോൽക്കത്തയിൽ. നിതിൻ ബോസിന്റെ കീഴിൽ ക്യാമറ അസിസ്റ്റന്റായി ന്യൂതിയേറ്ററിൽ പ്രവർത്തനമാരംഭിച്ചു. ക്യാമറ അസിസ്റ്റന്റായി സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം 1935-ല്‍ പുറത്തിറങ്ങിയ, പി. സി. ബറുവയുടെ പ്രശസ്ത സിനിമയായ ‘ദേവദാസ്’ന്റെ പബ്ലിസിറ്റി ഫോട്ടൊഗ്രാഫര്‍ ആയിരുന്നു . തുടർന്ന്, പി. സി. ബറുവയുടെ തന്നെ `ഗൃഹദ’, `മായ’, `മുക്തി’ `അഭിനേത്രി’, `ബിറാജ്ബഹു’ എന്നീ ചിത്രങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു.
ന്യൂ തിയേറ്റേഴ്‌സിന്റെ `ഉദായർ പാതേ’ എന്ന ചിത്രമാണ് ആദ്യമായി സംവിധാനംചെയ്തത്. `ദോ ബീഗാ സമീൻ’ അദ്ദേഹത്തെ പ്രശസ്തനാക്കി. മുംബൈ ടാക്കീസിനു വേണ്ടി കുറച്ചുകാലം പ്രവർത്തിച്ചു. 1952-ൽ മുംബൈ യിൽ ബിമൽ റോയ് പ്രൊഡക്ഷൻസ് സ്ഥാപിച്ചു. ക്യാമറ അസിസ്റ്റന്റായി സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം 1935ല്‍ പുറത്തിറങ്ങിയ പ്രശസ്ത സിനിമയായ ‘ദേവദാസ്’ന്റെ പബ്ലിസിറ്റി ഫോട്ടൊഗ്രാഫര്‍ ആയിരുന്നു . ന്യൂ തിയ്യറ്റേഴ്സിന്റെ ` ഉദായര്‍ പാതേ ‘ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ദോ ബീഗാ സമീൻ’ അദ്ദേഹത്തെ പ്രശസ്തനാക്കി. മുംബൈ ടാക്കീസിനു വേണ്ടി കുറച്ചുകാലം പ്രവർത്തിച്ചു.
ബിമല്‍ റോയ് സംവിധാനം ചെയ്ത `മധുമതി ‘ എന്ന പ്രശസ്തമായ സിനിമയിലെ “ആജാരേ പര്‍ദേശി…” എന്നു തുടങ്ങുന്ന, ലതാമങ്കേഷ്കര്‍ പാടിയ ഗാനം പഴയ തലമുറയിലെ ആരും മറന്നുകാണാന്‍ ഇടയില്ല . ഇതുപോലെ, ബിമല്‍ റോയിയുടെ നിരവധി ചിത്രങ്ങള്‍ ഹിറ്റായ പാട്ടുകളാല്‍ സമ്പന്നമാണ്.
1952-ൽ മുംബൈ യിൽ ബിമൽ റോയ് പ്രൊഡക്ഷൻസ് സ്ഥാപിച്ചു. പതിനൊന്നു വർഷത്തിനകം പതിമൂന്നു ചിത്രങ്ങൾ നിർമിച്ചു. ഇവയിൽ സുജാതാ, ബന്ധിനി എന്നിവ ഉൾപ്പെടുന്നു. അദ്ദേഹത്തോടൊപ്പം മുംബൈയിലേക്കുപോയ പല ബംഗാളി സിനിമാനിർമാതാക്കളെയും പ്രോത്സാഹിപ്പിച്ചു. (ഉദാ: ഹെമേൻ ഗുപ്ത, അസിത്സെൻ) ബിമൽ റോയിയുടെ സിനിമാ നിർമ്മാണ സംഘത്തിൽ ഋഷികേശ് മുഖർജി, ഗുൽസാർ, ബിമൽദത്ത് തുടങ്ങിയ പ്രതിഭാധനർ ഉൾപ്പെടുന്നു.
പതിനൊന്ന് പ്രാവശ്യം ഫിലിം ഫെയര്‍ അവാര്‍ഡുകളും, രണ്ടു പ്രാവശ്യം നാഷണല്‍ അവാര്‍ഡുകളും, ഒരു പ്രാവശ്യം അന്തര്‍ദേശീയ പുരസ്കാരവും നേടിയ ശ്രീ ബിമല്‍ റോയ് , അതുകൂടാതെ ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് .

1966 ജനുവരി 8-ന് അദ്ദേഹം അന്തരിച്ചു . ബിമല്‍ റോയിയോടുള്ള ബഹുമാന സൂചകമായി അദ്ദേഹത്തിന്റെ മുഖം വച്ചുള്ള ഒരു തപാല്‍ സ്റ്റാമ്പ് 2007 ജനുവരി 8-ന് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
___________
ആർ. ഗോപാലകൃഷ്ണൻ | 09/ 01/ 2019