അയാൾ വെറും പത്താംക്ലാസ്സ്
മേമ്പൊടിക്ക് ഒരു കഴഞ്ച് ഗുസ്തി,
ഗുസ്തിയിൽ പല തവണ സപ്ലി
ഒടുവിൽ സപ്ലി പരാജയം സമ്മതിച്ചു,
ഡോക്ടറാവാൻ തീരുമാനിച്ചു
മെഡിക്കൽ കോളേജിൽ പോയി,
സെക്യൂരിറ്റി തടഞ്ഞു
ബിരുദമില്ലാത്തവർക്ക്
പ്രവേശനമില്ലെന്ന്,
പിന്നെ വരാമെന്നു പറഞ്ഞു പോന്നു
ഡോക്ടറാവുന്നതിലും എളുപ്പം ഡോക്ടറെ കാണുന്നതാണെന്ന തിരിച്ചറിവ് വന്നു,
ഇപ്പൊ എല്ലാ മാസവും ഡോക്ടറെ കാണും
ഷുഗർ ടെസ്റ്റ് ചെയ്ത റിസൾട്ടും കൈയിലുണ്ടാവും…
ഇനി പോവുമ്പോൾ
ഒന്നു കാണുന്നുണ്ട്
ആ പഴയ സെക്യൂരിറ്റിയെ,
അയാൾക്ക് പോസ്സിറ്റീവ്
ആവാതിരുന്നാൽ മതിയായിരുന്നു,
കേട്ടറിവുള്ള
(ആരെയും കണ്ടിട്ടില്ല)
മുഴുവൻ ദൈവങ്ങളെയും വിളിക്കുന്നുണ്ട്…
സുകുമാരൻ കെ ആർ…