വെള്ളിയാഴ്ച (ജനുവരി-28) വൈകിട്ട് അഞ്ചിനാണ് ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഡൽഹി ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷ് ഉൽ ഹിന്ദ് രംഗത്തെത്തി. ടെലഗ്രാം പോസ്റ്റിലൂടെയാണ് ഭീകരസംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഇത് ഒരു തുടക്കം മാത്രമാണെന്നും ഇന്ത്യയുടെ നഗരങ്ങളിൽ സ്‌ഫോടനം നടത്തുമെന്നും സന്ദേശത്തിൽ പറയുന്നു. സ്‌ഫോടത്തിൽ അഭിമാനമുണ്ട്. അള്ളാഹുവിന്റെ സൈന്യം വീണ്ടും സ്‌ഫോടനം നടത്തുമെന്നും സന്ദേശത്തിൽ പറയുന്നു. അന്വേഷണ ഏജൻസികൾ സംഘടന അയച്ച സന്ദേശം പരിശോധിച്ച് വരികയാണ്.
രാജ്യ തലസ്ഥാനത്ത് ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന സംശയം ശക്തമാകുന്നതിനിടയിലാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷ് ഉൽ ഹിന്ദ് രംഗത്തെത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.
എന്നാൽ ഇതിനിടെ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രായേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.