“മലയാളകവിതയിൽ വായ്‌മൊഴിപാരമ്പര്യത്തിന്റെയും, നാടൻ താളങ്ങളുടെയും ഈണങ്ങളുടെയും ഉപാസകനായിരുന്നു ഡി. വിനയചന്ദ്രൻ. വാക്കുകളുടെ തോരാമഴയാണ് വിനയചന്ദ്രൻ കവിതകൾ. ബിംബങ്ങളുടെ സമൃദ്ധി കൊണ്ടും, പദഘടനകൊണ്ടും, താളങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ട കവിയാണ് അദ്ദേഹം. യാത്രകളുടെ കൂട്ടുകാരനായിരുന്ന കവിയുടെ ‘യാത്രപ്പാട്ട് ‘ ഉൾപ്പെടെയുള്ള പല കവിതകളിലും യാത്രയുടെ ബിംബം കടന്നു വരുന്നുണ്ട്. ഈ ദേശാടനത്വം -അലച്ചിൽ- വിനയചന്ദ്രന്റെ കവിതയുടെ പ്രധാന സവിശേഷതയായി വിമർശകർ വിലയിരുത്തിയിട്ടുണ്ട്. വിനയചന്ദ്രന്റെ ഏതു കവിതയിലും പ്രകൃതി നിറസാന്നിധ്യമായി കടന്നു വരാറുണ്ട്. പ്രശസ്തമായ ‘കാട് ‘എന്ന കവിതയിൽ കാട് തീവ്രമായ ഒരനുഭൂതിയായി അനുവാചകരിലേക്ക് പടർന്നു കയറുന്നു. വീടും , പുഴയും, മഴയുമെല്ലാം വിനയചന്ദ്ര കവിതകളിലെ പ്രധാന ബിംബങ്ങളാണ്.”- ദിവ്യ ധർമ്മദത്തൻ
യാത്രാപ്പാട്ട്:
മലയാള കവിതയിലെ നടപ്പ് ശീലങ്ങളില്‍ നിന്നും രീതികളില്‍ നിന്നും വേറിട്ട് തന്‍റേതായ വഴിയിലൂടെ ഒറ്റയാനായി സഞ്ചരിച്ച അപൂര്‍വ്വം കവികളില്‍ ഒരാളാണ് ഡി. വിനയചന്ദ്രന്‍. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എം. എ. വിദ്യാർഥി ആയിരിക്കുമ്പോൾ ‘മാതൃഭൂമി’ വിഷുപ്പതിപ്പിൽ കവിതക്കുള്ള സമ്മാനം നേടിയിട്ടുണ്ട്.
“നിനക്ക് സ്വന്തമായ ഒരു മുഖമുണ്ടെങ്കില്‍/ കരയുകയും ചിരിക്കുകയും ചെയ്യുന്ന/ മനുഷ്യന്റെ മുഖം കാണാന്‍/ ഞാന്‍ നിനക്കൊരു കണ്ണാടി തരാം. (‘കണ്ണാടി’- വിനയചന്ദ്രൻ)

1946 മെയ് 16-ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993-ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു.
മുഖ്യധാരയില്‍ നിന്ന് തെന്നിമാറി ഒരു വ്യവസ്ഥിതിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങാതെ സഞ്ചരിച്ച കവിതകളായിരുന്നു വിനയചന്ദ്രന്റേത്. ആ കവിതകള്‍ ചിലപ്പോഴൊക്കെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും കീഴാളന്‍റെയും ശബ്ദവും നാവുമായിരുന്നു.
കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ‘നരകം ഒരു പ്രേമകഥയെഴുതുന്നു’ എന്ന കൃതിക്ക് 1992-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.
‘പളുങ്ക്’ എന്ന സിനിമയിൽ ‘നേര് പറയണം’ എന്ന കവിത (ഗാനം) മോഹൻ സിത്താര സംഗീതം നല്കി, അനു വി സുദേവ് കടമ്മനിട്ട ആലപിക്കുന്നുണ്ട്.
അവിവാഹിതനായിരുന്ന വിനയചന്ദ്രൻ 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ. ആശുപത്രിയിൽ അന്തരിച്ചു.
നരകം ഒരു പ്രേമകവിത എഴുതുന്നു’, ‘ദിശാസൂചി’, ‘കായിക്കരയിലെ കടല്‍‘, ‘വീട്ടിലേയ്ക്കുള്ള വഴി’, ‘സമയമാനസം’, ‘സമസ്തകേരളം പി.ഒ.’ (കവിതാസമാഹാരങ്ങള്‍): ‘പൊടിച്ചി’, ‘ഉപരിക്കുന്ന്’ (നോവല്‍), ‘പേരറിയാത്ത മരങ്ങള്‍‘ (കഥകള്‍), ‘വംശഗാഥ’ (ഖണ്ഡകാവ്യം), ‘കണ്ണന്‍‘ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), ‘നദിയുടെ മൂന്നാംകര’ (ലോകകഥകളുടെ പരിഭാഷ), ‘ജലംകൊണ്ട് മുറിവേറ്റവന്‍‘ (ലോര്‍ക കവിതകളുടെ പരിഭാഷ), ‘ആഫ്രിക്കന്‍ നാടോടിക്കഥകള്‍‘ (പുനരഖ്യാനം), ‘ദിഗംബര കവിതകള്‍‘ (പരിഭാഷ) എന്നിവയാണ് പ്രധാനകൃതികള്‍.
__________________
ആർ. ഗോപാലകൃഷ്ണൻ | 2021 ഫെബ്രുവരി 11