ലഖ്നൗ: നവവധുവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത് മുന്‍കാമുകന്‍. ഇതോടെ യുവതിയെ ഭര്‍ത്താവ് കയ്യൊഴിഞ്ഞു. സംഭവത്തില്‍ യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ നഖാസ സ്വദേശിയായ 22-കാരനെയാണ് സാംബല്‍ സ്വദേശിയായ 20കാരിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വിവാഹശേഷം മുന്‍കാമുകനായ 22കാരന്‍ സ്വകാര്യ ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചു നല്‍കിയതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.