മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണം തുടങ്ങി. മാർച്ച് മുപ്പത്തിയൊന്ന് ബുധനാഴ്ച്ച ഫോർട്ട് കൊച്ചിയിലെ ബണ്ടൻ ബോട്ടിയാഡ് ഹോട്ടലിലായിരുന്നു മോഹൻ ലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനു തുടക്കമിട്ടത്. ത്രിമാന ദൃശ്യഭംഗിയോടെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ ചിത്രീകരണത്തിൻ്റെ ആദ്യ ഷോട്ട് എടുക്കുന്നതു മുമ്പ് ഏറെ ഒരുക്കങ്ങൾ ഇവിടെ തുടങ്ങിയിരുന്നു. ദക്ഷിണ ഏഷ്യയില ഏറ്റവും മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവനും സംഘവും ക്യാമറയുടെ പൊസിഷനും ലൈറ്റിംഗുമൊക്കെ തുടങ്ങിയിരുന്നു. മോഹൻലാൽ സൂചിപ്പിച്ചതുപോലെ അസാധ്യമായവ ചെയ്യുമ്പോഴാണല്ലോ നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാവുകയുള്ളൂ. അങ്ങനെയൊരുദ്യമം ഏറ്റെടുത്തിരിക്കുന്ന മോഹൻലാലിൻ്റെ ഇനിയുള്ള ദിവസങ്ങൾ മനസ്സുകൊണ്ടും ചിന്തകൾ കൊണ്ടും ശരീരം കൊണ്ടും ബറോസ്സിലായിരിക്കും, മോഹൻലാലിനു സഹായത്തിനായി ജിജോ പുന്നൂസും കൂടെയുണ്ട്.