കോട്ടയം ജില്ലയിൽ ഏറ്റവും വിജയ സാധ്യതയുള്ള രണ്ടു മണ്ഡലങ്ങളിൽ ഒന്നമതായി കോട്ടയം മാറിയതായിറിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് തവണയും വിജയിച്ച തിരുവഞ്ചൂർ കോട്ടയം മണ്ഡലത്തിൽ ചെയ്തവികസന പ്രവർത്തനങ്ങൾ മാത്രം മതിയല്ലോ അദ്ദേഹത്തിന് വിജയിക്കാൻ എന്നാണ് സാധാരണക്കാരായവോട്ടർമാർ പറയുന്നത്. കഴിഞ്ഞ തവണ തിരുവഞ്ചൂരിന്റെ എതിരാളിയായിരുന്ന വി എൻ വാസവൻജില്ലാ സെക്രട്ടറി ആയിട്ടും മണ്ഡലം മാറിയത് തിരുവഞ്ചൂരിന്റെ വിജയം ഉറപ്പായത് കൊണ്ടാണ്.
എങ്കിലും ശക്തമായ ഒരു മത്സരപ്രതീതി ഉണ്ടാക്കാൻ എതിരാളിയായ അഡ്വ. കെ. അനിൽകുമാറിന് കഴിഞ്ഞിട്ടുണ്ട്.