5.8 C
London,uk
Friday, January 19, 2018

അറുകൊല – കവിത – വി. പ്രദീപ് കുമാർ

നൂറ്റാണ്ടുകളായി നാടുണർന്നത് അവന്റെ അപ്പനപ്പൂപ്പൻമാർ കൂവിയായിരുന്നു കീയോ... കീയോ വിളിച്ചു കൂവിത്തെളിഞ്ഞപ്പോൾ കൂവൽ അവന്റെ കുലത്തൊഴിലായി. അന്നും നാലരവെളുപ്പിന് അവൻ രണ്ടുകാലിൽ നീണ്ടു നിവർന്നുനിന്ന് തലയുയർത്തിപ്പിടിച്ച് നാടും നാട്ടാരും ഉണരുമാറുച്ചത്തിൽ നീട്ടി കൂവി... കൊക്കര കോ... കൊക്കര കോ... ആരാധനാലയങ്ങളിലെ കോളാന്പികൾ ദൈവഗർജ്ജനങ്ങൾ മുഴക്കുന്പോഴും പാതിരാ കുർബാന നടക്കുന്പോഴും കൂവിയത്...

എന്റെ കര്‍ണ്ണന്‍ – കവിത – സെലിൻ ചാൾസ്

കര്‍ണ്ണാ, മകനേ, ദിനേശാത്മജാ വെന്തു- പൊള്ളുന്നു പാവമൊ- രമ്മതന്‍ മാനസം . കാനീനഗര്‍ഭത്തില്‍ നിന്നെച്ചുമന്നൊരീ മാതാവു തന്നശ്രു നീ കാണ്‍മതില്ലയോ ? എന്റെയീയേകാന്ത ഗദ്ഗതമോമനേ നിന്റെയുപാന്തത്തി- ലെത്തുന്നതില്ലയോ ? എത്രനാള്‍ ഗോപ്യമായ് വെയ്ക്കുവാനാകുമെന്‍ ഹൃത്തിനെ ഞെക്കി ഞെരുക്കീടുമിക്കഥ . മൂകയായീയമ്മ നിന്നോടു ചൊല്ലുമീ ശാപകഥയിലെ നൊമ്പരം കേള്‍ക്ക നീ. ആര്യനായ്, അശ്വങ്ങ - ളേഴും ചൂഴും രഥ - മേറി വിഹായസ്സി - ലെത്തിനാന്‍...

വസന്തങ്ങളെ മുലയൂട്ടുന്നവൾ – കവിത – ജയമോൾ വർഗ്ഗീസ്

നെടുവീർപ്പുകൾ എന്തേ പ്രിയമാർന്നൊരു വെമ്പലോടെ നിന്നെത്തേടി കാടകം പൂകുന്നു..? ആറ്റുവഞ്ചിത്തലപ്പുകളിൽ ഒരു മാത്ര നിർന്നിമേഷയായി നീർത്തിളക്കത്തിൽ ഉറ്റുനോക്കുന്നു.? ചക്രവാളത്തിനപ്പുറത്തേയ്ക്ക് നിന്റെ ഓർമ്മകളെ തേടി അനുസ്യൂതം എന്നെ കൂട്ടിക്കൊണ്ട് പോകുന്നു...? നിന്നോടൊപ്പം നടന്ന വഴിത്താരകളിലൂടെ വീണ്ടും കൈ കൊരുത്തു നടക്കുവാൻ ശഠിക്കുന്നു...? എന്തിന് വീണ്ടും നഷ്ടമായ ഋതുഭേദങ്ങളെ നെഞ്ചിൽ ചേർത്ത് ഉറക്കുവാൻ മോഹിക്കുന്നു..? നിന്റെ പ്രണയ മഴയിൽ ഒരു വട്ടം കൂടി...

രാധേ നീ പറയുമോ – കവിത – മാധവ് കെ. വാസുദേവൻ

പറയുമോ രാധേ നീ , എന്തേ നിനക്കിത്ര ഇഷ്ടമീ ഗോപാലബാലനോട് ? കാളിന്ദിയോരത്തു നിന്നുമുയരുന്ന ഓടക്കുഴല്‍ വിളി നാദം കേള്‍ക്കേ, പൂത്തുലയുന്നൊരു നീലക്കടമ്പുപോല്‍ ആകെയുലഞ്ഞു നീ നില്‍പ്പതെന്തേ. ഓടിയണയുവാന്‍ വെമ്പും മനസ്സില്‍ എന്തേ നിനക്കിത്ര ഇഷ്ടം?. പറയുമോ രാധേ നീ എന്തേ നിനക്കിത്ര പ്രേമമീ അമ്പാടിക്കണ്ണനോട്. നീല ചുരുള്‍മുടിച്ചുരുളില്‍...

സത്യം – കവിത – ബിന്ദു.എം.വി.

ഇരുട്ടിൽ നഗ്നത ഒളിപ്പിക്കുന്ന പകൽ മാന്യതയുടെ വെളുത്ത കുപ്പായക്കാർ......... നനഞ്ഞ കുങ്കുമപ്പൊട്ട് ഒഴുകി വീഴുന്ന ചോരച്ചുവപ്പിൽ കാമം കുടിച്ചു തീർക്കുന്നവർ....... സ്വന്തം കാൽച്ചുവട്ടിലെ മണ്ണു വിറ്റ് മണി സൗധം പണിയുന്നവർ...... പുഴയിലെ മണലൂറ്റി കീശ വീർപ്പിക്കുന്നവർ...... കൊള്ളയും കൊലയും തോക്കും ബോംബുമായ് തെരുവിലാറാടുന്നവർ........ അറിയുന്നില്ല ഈ ലോകത്തിന് അമ്മയിൽ നിന്നു കിട്ടും നന്മയെ തിരിച്ചഞ്ഞമ്മയാം...

നോവ് – കവിത – രജിലചിത്തരഞ്ചൻ

വേഗമാം പയനത്തിലെവിടെയോ, ചിണുങ്ങും ചിലമ്പൊലിനാദം കേട്ട്, തത്തിക്കളിച്ചൊരെൻ പാദങ്ങളെ, മറന്നുവോ ആ പവിത്രമാം പാതയെ. ത്വരിതമാം അയനത്തിലെങ്ങാനും, ശലഭച്ചിറകുവിരിച്ച കാഴ്ചകളെ കണ്ട്, വിസ്മയം പൂണ്ടെരെൻ മിഴികളെ, മാഞ്ഞതോ വർണ്ണശമ്പള കാഴ്ചകൾ. ശ്രീഘ്രാഗമിയാം പഥത്തിലെപ്പോഴൊ, വെണ്ണിലാ പുഞ്ചിരി തൂകി കൊണ്ട്, പൂത്തിരി വിടർത്തിയ അധരങ്ങളെ, അണച്ചുവോ നിന്ദിക്കും മൊഴികളാൽ. ദ്രുതം...

പൊഴിഞ്ഞ വീണ വസന്തം – കവിത – അനിയൻ

നഷ്ട സ്വപ്നങ്ങൾ ഓർമ്മയിൽ ജനിക്കുമ്പോൾ നഷ്ടപ്രണയിനി ദുഃഖസ്വപ്നമായി മാറുന്നു കരളിലെ പൊയ്കയിൽ സൌരഭ്യം പടർത്തിയ സ്വർണ്ണ ചെന്താമര ആരോ പറിച്ചുപോയി..... ഞാൻ പോലുമറിയാതെയെൻ മനസ്സിൽ തെളിഞ്ഞൊരു പ്രണയ ചൈതന്യം ഇരുളിൽ മറഞ്ഞുപോയി. ഇരുളിന്റെ മറയിൽ ഞാൻ ഏകനായി അലയുമ്പോൾ അവൾ തന്ന സ്വപ്നങ്ങൾ കൂട്ടായി...

എന്റെ മോഹം – കവിത – അനിൽകുമാർ. എം. കെ

നിന്റെ മിഴികളിൽ ഞാൻ കൺചേർത്ത് ഉറങ്ങട്ടേ നിന്റെ സ്വപ്നങ്ങൾ ഞാനും കണ്ടുറങ്ങാൻ.... നിന്റെ ചൊടിയിലെ മധുരം നുകരട്ടേ ഞാൻ നുകർന്ന മധുരത്തിന് മധുരമുണ്ടെന്ന് നുകർന്ന് നോക്കാൻ... നിന്റെ കരതലം ഞാൻ കവർന്നിടട്ടേ നിന്റെ ഹൃദയത്തിൻ ചൂടറിയാൻ..... നിന്റെ ചിന്തകൾ വേണം എനിക്ക് നിന്റെ സ്റ്റേഹത്തിൻഗോപുരം എന്നിൽ പടുത്തുയർത്താൻ. നിന്റെ ഹൃദയതുടിപ്പാണ് എന്റെ ജീവ വായു... നിന്റെ ചിന്തകൾ ആണ് എന്റെ സ്നേഹത്തിന്റെ താഴ് വരേകൾ.. ഒരു...

ഋതുമാപിനി – കവിത – ഡോണ മയൂര

ശൈത്യദംശമേറ്റ് നീലിച്ചുപോയൊരെന്നില്‍, വിഷക്കല്ലിനാല്‍ വിഷമിറക്കിക്കാന്‍ ശ്രമിക്കാതെയിരിക്കുക! കാതിലേക്ക് തുളച്ച് കയറുന്ന ഓരോ വാക്കിനെയും തോണ്ടിയെടുത്ത് പുറത്തിടാന്‍ കൈയിലെടുത്തിരുന്ന തുമ്പു കൂര്‍ത്ത, മുകളിലേക്ക് വളഞ്ഞ കത്തികൊണ്ട്, ഓരോ വാക്കിന്റെയും നീളവും അര്‍ത്ഥവ്യാപ്തിയും മനസ്സിലളന്ന്, കൈമിടുക്കുള്ളൊരു ശില്പിയുടെ ചാതുര്യത്തോടെ ഇരു തുടകളിലും നീളത്തിലും ആഴത്തിലുമുള്ള മുറിവുകള്‍ തീര്‍ക്കുന്നു. അറുതിയില്ലെന്നു കരുതിയിരുന്ന സമസ്യകള്‍ക്ക് സമാശ്വാസമാകുന്നു ചോരവാര്‍ന്നു മറഞ്ഞു പോയ, മുറിവക്ഷരങ്ങള്‍ തിര്‍ത്ത ഈ സന്ദേശം. വരികള്‍ കൊണ്ട്...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -ഫെമിനിച്ചൻ – മുരളി തുമ്മാരുകുടി

സ്വന്തം കുടുംബങ്ങളിൽ നടക്കുന്ന ചെറുകിട വിവേചനങ്ങളെ ചോദ്യം ചെയ്താണ് താൻ ഒരു ഫെമിനിസ്റ്റ് ആയി മാറിയതെന്ന് റിമ കല്ലിങ്കൽ പറഞ്ഞതിനെ സ്ത്രീകൾ ഉൾപ്പടെ ഇത്രയധികം ആളുകൾ കളിയാക്കുന്നത് കണ്ടിട്ട് എനിക്ക് അതിശയം...

പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവർഷത്തിലെ ജ്വാല ഇ- മാഗസിൻ പ്രസിദ്ധീകണത്തിലേക്ക്

വർഗ്ഗീസ് ഡാനിയേൽ (പി ആർ ഒ, യുക്മ) ഒരു വിഷയത്തെപ്പറ്റി പഠിക്കാതെ എന്തിനും ഏതിനും പ്രതികരിക്കുന്ന ഒരുസമൂഹമായി നാം മലയാളികൾ മാറിയിരിക്കുന്നു. ഇത് സമൂഹത്തിനു എത്രമാത്രം ഗുണം ചെയ്യും എന്ന് ആരും...

ജഠരാഗ്നി – കവിത – ബീന റോയ്

മുഷ്ടാന്നഭോജനം വച്ചുവിളമ്പുന്ന വഴിയോരഭോജനശാലക്കരികിലായ് ഒട്ടിയവയറോടെ ഭിക്ഷാടനംചെയ്‌വൂ ദീനയാമമ്മയും കൂടെയാപ്പൈതലും കണ്ണാടിയലമാരതന്നുടെയുള്ളിലായ് കൊതിയൂറും ഭോജ്യങ്ങളണിനിരന്നീടവേ കാറ്റിൽപ്പരക്കുന്ന നറുമണമേറ്റൊരാ- ജഠരാഗ്നി തീവ്രം ജ്വലിക്കുന്നുപിന്നെയും ഉദരത്തിലെരിയും വിശപ്പിൻനെരിപ്പോട് വല്ലവിധേനയും തെല്ലുശമിക്കുവാൻ, എച്ചിലിനായ് ശണ്ഠകൂടുന്നു ശുനകരോ- ടമ്മ, നോവോടെയങ്ങേറ്റം ഹതാശയായ് ധനികരൊട്ടേറെയാഹാരവസ്തുക്കളെ ഭോജിച്ചു രോഗങ്ങളേറ്റുവാങ്ങീടവേ, പാവങ്ങളോ, വിശപ്പൊന്നകറ്റീടുവാൻ പച്ചവെള്ളം കുടിച്ചങ്ങുമയങ്ങുന്നു ഒരുവേളയീവിശപ്പൊന്നറിഞ്ഞീടാതെ ഈമണ്ണിൽജീവിതം ജീവിച്ചുതീർക്കുകിൽ, നഷ്ടമാക്കുന്നുനാം ശ്രേഷ്ഠമീഭൂവിലായ് ഈശ്വരൻകാട്ടുന്ന നരകവും...