-0.1 C
London,uk
Wednesday, January 23, 2019

ദുരന്തം – കവിത – ജോർജ്ജ് അറങ്ങാശ്ശേരി

ഒരു ദുരന്തം എവിടെയോ പതിയിരിപ്പുണ്ട്. എന്തും എപ്പോള്‍ വേണമെങ്കിലും എവിടേയും സംഭവിക്കാം. ചെറിയൊരു ഭൂമികുലുക്കത്തില്‍ തീപ്പെട്ടി കൂടുപോലുള്ള ഈ കൂരകള്‍ നിലംപരിശായേക്കാം. നഗരത്തിലെ മാലിന്യ കൂമ്പാരങ്ങള്‍ നമ്മളെ വിഴുങ്ങിയേക്കാം. അതിശക്തമായ കാറ്റ് നമ്മളെ ചുഴറ്റിയെടുത്ത് വേറൊരു ഭൂഖണ്ഡത്തില്‍ കൊണ്ടുചെന്നു വെച്ചേക്കാം. മഞ്ഞുരുകി ഭൂഖണ്ടങ്ങള്‍ ഒലിച്ചുപോകാം ഒരു സ്പോടനത്തില്‍ ഈ ഭൂമിതന്നെ നശ്വരമാകാം. എന്തും എപ്പോള്‍ വേണമെങ്കിലും എവിടെയും സംഭവിക്കാം. കളിപ്പാട്ടങ്ങള്‍ കിട്ടാതെ കരഞ്ഞ് തളര്‍ന്നുറങ്ങുന്ന നമ്മുടെ കുട്ടികള്‍. പച്ചയും മഞ്ഞയും ചുവപ്പും നിറഭേദങ്ങളുള്ള പന്തുകള്‍ കടലിനക്കരെ നിര്‍മ്മിക്കുന്നുണ്ട് നമ്മുടെ...

ഇരകൾ അവസാനിക്കുന്നില്ല – കവിത – ബീനാ റോയ്

ഇരകളുടെ ജീവിതചക്രം അവസാനിക്കുന്നതേയില്ല... പുഴുവായും പുഷ്പമായും ആണായും പെണ്ണായും ജീവജാലങ്ങളുടെ എണ്ണമറ്റ വകഭേദങ്ങളായും ഇരകൾ ജനിച്ചുകൊണ്ടേയിരിക്കുന്നു! മൗനമെന്ന കോപ്പയിൽനിന്ന് അവർ ചവർപ്പുനീർ കുടിച്ചിറക്കുന്നു. ഭയത്തിന്റെ ചങ്ങലക്കൂട്ടങ്ങളാൽ സ്വയമേവ ബന്ധിതരാകുന്നു. നിസ്സഹായതയുടെ മേശവലിപ്പിൽ സ്വപ്നങ്ങളെ പൂട്ടിവയ്ക്കുന്നു. സഹനത്തിന്റെ കനൽച്ചൂളകളിൽ എരിഞ്ഞെരിഞ്ഞ് പതംവരിക്കുന്നു. വാക്ശരങ്ങളേറ്റ് പിടയുമ്പോഴും...

വന്മരങ്ങൾ – കവിത – ഉണ്ണി,ഷൊറണൂർ

നമ്മളുണ്ടാക്കിയ തുരുത്തുകളിലെ...... വേരുകളില്ലാത്ത, തളിർക്കാത്ത, വാസന്തം തിരിഞ്ഞു നോക്കാത്ത..... കാറ്റിലുലയാത്ത വൻമരങ്ങളാണ് നാം. ----ഉണ്ണി,ഷൊറണൂർ

അറിയുക! അപായത്തിൻ സാക്ഷ്യം!!! – കവിത – രഘുനാഥൻ കതിരൂര്‍

അക്ഷരസാരസ്വതക്ഷേത്രമെന്നു ഭാഷ്യം അക്ഷയജ്ഞാനമനീഷികളെന്നല്ലോ നാട്യം! രക്ഷയില്ലിവിടതിജീവനമസാദ്ധ്യം അക്ഷരവൈരീതാണ്ഡവമേ സാക്ഷ്യം! മൂർച്ചകൂട്ടുന്നു വടിവാളുകൾ നിത്യം തീർച്ച;കരുതണമൊരുകുരുതീമുഹൂർത്തം! അർച്ചനയ്ക്കേതുനരനിരയായ് ഭവിക്കുമോ മൂർച്ഛിപ്പതേതുമാതൃഹൃദന്തമോ? പതുങ്ങും പുലിപോലെ പൊന്തയിൽ രുധിരപങ്കിലമാം വടിവാളുകൾ! ചതിയായ്, ചാവേറായ്ച്ചേറിൽ‐ ച്ചിതറും ചരിത്രത്താളുകൾ സാക്ഷ്യം!! മുറിവേറ്റ ഭൂമിക പിടയും സമസ്തവു‐ മൊടുങ്ങും സുനാമീകമ്പനം സാക്ഷ്യം! വരണ്ടുവാപിളർന്ന വയലേലകൾ സാക്ഷ്യം വനവഹ്നീനാളതാണ്ഡവം സാക്ഷ്യം! ജീവനും ജീവന്റെ താരാട്ടുതൊട്ടിലും ജീവാധാരമായ് പഞ്ചഭൂതങ്ങളും ജീവിച്ചുകൊതിതീരാദാസ്വാദനത്തിനായ് ജനിതകേ...

ഭയം – കവിത – വിജീഷ് വയനാട്

ഭയമാണെനിക്കിന്നു തനിച്ചൊന്നുറങ്ങാൻ..ഈ നിശബ്ദതയിൽ ഇരിക്കാൻ .. ഇരുളിൽ ഒറ്റയ്ക്ക് നടക്കാൻ .... മഴച്ചാറൽ പൊഴിയുന്ന തണുത്ത ഈ സന്ധ്യ ഇന്നെന്റെ മനസിനെ ഭയത്താൽ വീർപ്പുമുട്ടിക്കുന്നു.. ഉള്ളിലേക്കെടുക്കും ശ്വാസം തികയാത്തപോൽ തോന്നൽ .. ദിനങ്ങൾ ഏറുംതോറും കിതപ്പ് കൂടുംപോലെ.. ഉരുകി തീരാറായ മെഴുതിരി നാളം പോൽ ഉലഞ്ഞിടുന്നെൻ ചിന്തകൾ .. ഉള്ളിലെ വീർപ്പുമുട്ടലിൽ വലിഞ്ഞു പൊട്ടാറായ് പിടക്കുന്നെൻ ഹൃദയവും ... ഇല്ല...

കർഷകൻ – കവിത – ധനുസ്സ്‌ സുഭാഷ്

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക് കാത്തിരിയ്ക്കും നേരത്തന്തിമാനം കടുക്കണാ- രോമൽ താരം വിണ്ണിലെ അച്ഛൻ കനിഞ്ഞൊരോമൽ താരം മണ്ണിന്റെ മണമറിഞ്ഞു കാലത്തിൻ ദൂരമളന്നു വേഗത്തിൻ വെള്ളിത്തേരായൊരു കൂറ്റൻ...

മഞ്ഞിൻകണത്തിന്റെ പ്രണയം – കവിത – അനിയൻ

ഇനിയുമൊരു പുലർക്കാല മഞ്ഞിൽ , പൊഴിഞ്ഞ് വീണ ഇലകൾക്ക് നടുവിൽ തളിരലകൾ പൂമെത്ത ഒരുക്കിയ മണ്ണിൽ , തണുത്ത മഞ്ഞിന്റെ സുഖമറിഞ്ഞ ആ നിമിഷങ്ങള്‍ . പ്രണയത്തിന്റെ മഞ്ഞുകാലത്തിൽ സ്വയം മറന്നു നിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന ദിനങ്ങൾ മഞ്ഞിന്റെ പാദസ്വരങ്ങൾ...

ചെമ്പകം – കവിത – മണികണ്ഠൻ കുറുപ്പത്ത്

അലതല്ലി ഒഴുകുന്ന പുഴയുടെ മാറിലായ് വീണൊരു ചെമ്പകം ഒരുവേള പുഴയുടെ കരമൊന്നു ഗ്രഹിക്കുവാൻ നീട്ടിയോ ആശതൻ കൈതടങ്ങൾ ഓളത്തിലാടിയിളകുന്ന വാസനപുത്രിതൻ കരങ്ങളെ ജലബിന്ദു വർഷമായ് വന്നു ചുഴറ്റിയെടുത്തു പായും പുഴക്കൊരു ഭാവഭേദമില്ല. ചെമ്പക മൊട്ടിന്റെ ഉള്ളിന്റെയുള്ളത്തിൽ മിന്നായം പോലൊരു തോന്നലുണ്ടായപ്പോൾ... തന്നുടെ രോദനം കേൾക്കാതെ പോകുന്ന പുഴയുടെ പാച്ചിലിതെത്ര...

മരിച്ചവരുമായി സംസാരിക്കൽ – കവിത – സച്ചിദാനന്ദൻ

എല്ലാവരും ഉറങ്ങുമ്പോള്‍ സ്കൈപ് തുറക്കുക. സ്കൈപ് ഐഡി: മരണം. മൂന്നുമിനിറ്റ് ഹൃദയമിടിപ്പു നിര്‍ത്തിവെച്ചു ധ്യാനിക്കുക മരിച്ചവര്‍ അവരുടെ നമ്പറുകളോടെ പ്രത്യക്ഷരാവും ലാപ്ടോപ് ഒരു മോര്‍ച്ചറിയാണെന്നു തോന്നുന്നത് വെറുതെ. മരിച്ചവരുടെ പിന്നില്‍ എന്താണെന്ന് നോക്കൂ: അവര്‍ സ്വര്‍ഗത്തിലാണെങ്കില്‍ സ്വര്‍ണ്ണംകൊണ്ടുള്ള അഴികളും വജ്രംകൊണ്ടുള്ള തോക്കുകളും കാണും. നരകത്തിലാണെങ്കില്‍ തീപ്പിടിച്ച ഒരു നിഘണ്ടുവും അറ്റുപോയ ഒരു പാലവും. മരിച്ചയാള്‍ കവിയെങ്കില്‍ ഒരു വരിയ്ക്കുള്ളില്‍ മാറിയ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...