-0.1 C
London,uk
Wednesday, January 23, 2019

മാനവഹൃദയം – കവിത – റഹന ഇബ്രാഹിം

നവരസങ്ങള്‍ മാറിമറിഞ്ഞണിഞ്ഞു കഥകളിയാടുന്ന നീ സത്യത്തിലെന്താണ് കാറ്റത്തൊഴുകുമൊരപ്പൂപ്പന്‍താടിയോ കാക്കത്തൊള്ളായിരം കിളികള്‍ക്കുള്ളൊരു കൂടോ വാനിലൂടുയര്‍ന്ന് ഉയരങ്ങളിലൊരു പട്ടമായി പാറികളിക്കുമ്പോഴും നിന്‍റെ ചരടിന്നൊരറ്റം നിന്‍റെ നാഥന്‍റെ കൈയ്യില്‍ ഭദ്രമായിരിക്കും ചിലപ്പോള്‍ തോന്നും നീയൊരു മൃഗശാലയാണെന്ന് വന്യമായതുമല്ലാത്തതുമായയൊത്തിരി മൃഗങ്ങളുള്ള ഒരു മൃഗശാല ശൃംഗാരമുണരുമ്പോള്‍ മയിലായിയാടുന്നതും നീ കാമക്രോധങ്ങളാല്‍ സിംഹമായി ഗര്‍ജ്ജിക്കുന്നതും നീ അന്നു നിറഞ്ഞൊഴുകിയ പുഴ നീ ഇന്നെങ്ങു...

ഗീതം നാല്‍പ്പത് – രവീന്ദ്രനാഥ് ടാഗോര്‍

ആര്‍ക്കുമേ പിന്നില്‍, നിഴലില്‍ മറഞ്ഞുകൊ- ണ്ടാരെയും കാത്തങ്ങു നില്പൂ? ചെമ്മണ്ണില്‍ മാണ്ടുനടപ്പവര്‍ ‘പാഴനെ’- ന്നങ്ങയെപ്പിന്നിലാക്കുന്നു! പൂവട്ടിയങ്ങേയ്ക്കുവേണ്ടി നിറച്ച,തും- പേറിനില്‍പ്പേന്‍ മരക്കീഴില്‍, വന്നവര്‍ വന്നവര്‍ വാരിയെടുക്കയാല്‍ ഇന്നതുശൂന്യമെന്‍ കൈയില്‍ ! മാഞ്ഞൂ വിഭാതവും മധ്യാഹ്നവും; സാന്ധ്യ- വേളയായ്, മങ്ങുന്നുകണ്‍കള്‍. നിന്ദിച്ചുനോക്കുന്നിതെന്നെ,മടങ്ങുവോര്‍; നില്പുഞാന്‍ ഭിക്ഷുകിക്കൊപ്പം ലജ്ജയാലെ മുഖം താഴ്ത്തിയും, മാര്‍ക്കച്ച- നീര്‍ത്തി,യതൊട്ടുമറച്ചും; ‘എന്തുവേണ്ടൂ നിന’ക്കെന്നുചോദിക്കുവോര്‍- ക്കേകുവാനുത്തരമില്ല, ‘അങ്ങയെക്കാണണ’ മെന്നുചൊല്ലാനെനി- ക്കല്പവു,മാവതുമില്ല! കടപ്പാട്:...

നിളേ, നീ രുദ്രയാകുക…. – ഗീത മുന്നൂര്‍ക്കോട്

നിളേ ഉണരുക, ഇനീ രുദ്രയാകുക നിന്നടിവയറ്റിലെ മണ്ണിന്റെ പ്രാണ – നിലവിളികൾ നേർക്കുന്ന കേൾക്കുക – മണൽത്തിട്ടു തേഞ്ഞു മുരളുന്നതറിയുക – മലിനവിരൂപയായ് നിൻ മുഖം, വിവസ്ത്രയായ് പൂർണ്ണനഗ്നയായ് നിൻ മേനി നോവിൽ പൊള്ളുന്നതേൽക്കുക – നിൻ മൃതപ്രാണന്റെ ദുരവസ്ഥയോർക്കുക – നിളേ, ഉണരുക,...

ഗീതം മുപ്പത്തിയൊന്‍പത് – രവീന്ദ്രനാഥ് ടാഗോര്‍

ദേവദേവ,വരണ്ടുപോകുന്നു മല്‍- ചേതന, യനാവൃഷ്ടിയാലന്വഹം ഭീതിദം മഹാശൂന്യവും ദിങ്മുഖം; കാണ്മതില്ലനീര്‍ച്ചാലിന്റെ രേഖയും എങ്ങുനിന്നുമെത്തീല വര്‍ഷോത്സവ- മംഗളത്തിന്‍ മഹിതസന്ദേശവും! ദേവ,വന്നെത്തിയാവു നീയുച്ചണ്ഡ- വാതമൊത്തി,ങ്ങിടിമുഴക്കത്തൊടും, മിന്നലിന്‍ ചാട്ടവാറുചുഴറ്റി,ദിങ്- മണ്ഡലത്തെ പ്രകമ്പിതമാക്കിയും! ആതപ,മതിഭീകരം; നൈരാശ്യ- താപമുള്‍ക്കാമ്പിനത്യന്ത ദുസ്സഹം; ഈയവസ്ഥ,യതീവമുദ്വിഗ്നം; ഇ- ങ്ങാഗമിച്ചാവു സംഹാരരുദ്രനായ്! താതനി,ലുഗ്രകോപം വളരവേ, തായ , തന്നിളമ്പൈതലിന്നെന്നപോല്‍- നീരണിഞ്ഞ മിഴികളാ,ലെന്റെമേല്‍ – നീ ചൊരിയൂ കനിവും കടാക്ഷവും! കടപ്പാട്: കേരള...

എന്റെ മോഹം – കവിത – അനിൽകുമാർ. എം. കെ

നിന്റെ മിഴികളിൽ ഞാൻ കൺചേർത്ത് ഉറങ്ങട്ടേ നിന്റെ സ്വപ്നങ്ങൾ ഞാനും കണ്ടുറങ്ങാൻ.... നിന്റെ ചൊടിയിലെ മധുരം നുകരട്ടേ ഞാൻ നുകർന്ന മധുരത്തിന് മധുരമുണ്ടെന്ന് നുകർന്ന് നോക്കാൻ... നിന്റെ കരതലം ഞാൻ കവർന്നിടട്ടേ നിന്റെ ഹൃദയത്തിൻ ചൂടറിയാൻ..... നിന്റെ ചിന്തകൾ വേണം എനിക്ക് നിന്റെ സ്റ്റേഹത്തിൻഗോപുരം എന്നിൽ പടുത്തുയർത്താൻ. നിന്റെ ഹൃദയതുടിപ്പാണ് എന്റെ ജീവ വായു... നിന്റെ ചിന്തകൾ ആണ് എന്റെ സ്നേഹത്തിന്റെ താഴ് വരേകൾ.. ഒരു...

പൊഴിഞ്ഞ വീണ വസന്തം – കവിത – അനിയൻ

നഷ്ട സ്വപ്നങ്ങൾ ഓർമ്മയിൽ ജനിക്കുമ്പോൾ നഷ്ടപ്രണയിനി ദുഃഖസ്വപ്നമായി മാറുന്നു കരളിലെ പൊയ്കയിൽ സൌരഭ്യം പടർത്തിയ സ്വർണ്ണ ചെന്താമര ആരോ പറിച്ചുപോയി..... ഞാൻ പോലുമറിയാതെയെൻ മനസ്സിൽ തെളിഞ്ഞൊരു പ്രണയ ചൈതന്യം ഇരുളിൽ മറഞ്ഞുപോയി. ഇരുളിന്റെ മറയിൽ ഞാൻ ഏകനായി അലയുമ്പോൾ അവൾ തന്ന സ്വപ്നങ്ങൾ കൂട്ടായി...

ജഠരാഗ്നി – കവിത – ബീന റോയ്

മുഷ്ടാന്നഭോജനം വച്ചുവിളമ്പുന്ന വഴിയോരഭോജനശാലക്കരികിലായ് ഒട്ടിയവയറോടെ ഭിക്ഷാടനംചെയ്‌വൂ ദീനയാമമ്മയും കൂടെയാപ്പൈതലും കണ്ണാടിയലമാരതന്നുടെയുള്ളിലായ് കൊതിയൂറും ഭോജ്യങ്ങളണിനിരന്നീടവേ കാറ്റിൽപ്പരക്കുന്ന നറുമണമേറ്റൊരാ- ജഠരാഗ്നി തീവ്രം ജ്വലിക്കുന്നുപിന്നെയും ഉദരത്തിലെരിയും വിശപ്പിൻനെരിപ്പോട് വല്ലവിധേനയും തെല്ലുശമിക്കുവാൻ, എച്ചിലിനായ് ശണ്ഠകൂടുന്നു ശുനകരോ- ടമ്മ, നോവോടെയങ്ങേറ്റം ഹതാശയായ് ധനികരൊട്ടേറെയാഹാരവസ്തുക്കളെ ഭോജിച്ചു രോഗങ്ങളേറ്റുവാങ്ങീടവേ, പാവങ്ങളോ, വിശപ്പൊന്നകറ്റീടുവാൻ പച്ചവെള്ളം കുടിച്ചങ്ങുമയങ്ങുന്നു ഒരുവേളയീവിശപ്പൊന്നറിഞ്ഞീടാതെ ഈമണ്ണിൽജീവിതം ജീവിച്ചുതീർക്കുകിൽ, നഷ്ടമാക്കുന്നുനാം ശ്രേഷ്ഠമീഭൂവിലായ് ഈശ്വരൻകാട്ടുന്ന നരകവും...

ദുരന്തം – കവിത – ജോർജ്ജ് അറങ്ങാശ്ശേരി

ഒരു ദുരന്തം എവിടെയോ പതിയിരിപ്പുണ്ട്. എന്തും എപ്പോള്‍ വേണമെങ്കിലും എവിടേയും സംഭവിക്കാം. ചെറിയൊരു ഭൂമികുലുക്കത്തില്‍ തീപ്പെട്ടി കൂടുപോലുള്ള ഈ കൂരകള്‍ നിലംപരിശായേക്കാം. നഗരത്തിലെ മാലിന്യ കൂമ്പാരങ്ങള്‍ നമ്മളെ വിഴുങ്ങിയേക്കാം. അതിശക്തമായ കാറ്റ് നമ്മളെ ചുഴറ്റിയെടുത്ത് വേറൊരു ഭൂഖണ്ഡത്തില്‍ കൊണ്ടുചെന്നു വെച്ചേക്കാം. മഞ്ഞുരുകി ഭൂഖണ്ടങ്ങള്‍ ഒലിച്ചുപോകാം ഒരു സ്പോടനത്തില്‍ ഈ ഭൂമിതന്നെ നശ്വരമാകാം. എന്തും എപ്പോള്‍ വേണമെങ്കിലും എവിടെയും സംഭവിക്കാം. കളിപ്പാട്ടങ്ങള്‍ കിട്ടാതെ കരഞ്ഞ് തളര്‍ന്നുറങ്ങുന്ന നമ്മുടെ കുട്ടികള്‍. പച്ചയും മഞ്ഞയും ചുവപ്പും നിറഭേദങ്ങളുള്ള പന്തുകള്‍ കടലിനക്കരെ നിര്‍മ്മിക്കുന്നുണ്ട് നമ്മുടെ...

വസന്തങ്ങളെ മുലയൂട്ടുന്നവൾ – കവിത – ജയമോൾ വർഗ്ഗീസ്

നെടുവീർപ്പുകൾ എന്തേ പ്രിയമാർന്നൊരു വെമ്പലോടെ നിന്നെത്തേടി കാടകം പൂകുന്നു..? ആറ്റുവഞ്ചിത്തലപ്പുകളിൽ ഒരു മാത്ര നിർന്നിമേഷയായി നീർത്തിളക്കത്തിൽ ഉറ്റുനോക്കുന്നു.? ചക്രവാളത്തിനപ്പുറത്തേയ്ക്ക് നിന്റെ ഓർമ്മകളെ തേടി അനുസ്യൂതം എന്നെ കൂട്ടിക്കൊണ്ട് പോകുന്നു...? നിന്നോടൊപ്പം നടന്ന വഴിത്താരകളിലൂടെ വീണ്ടും കൈ കൊരുത്തു നടക്കുവാൻ ശഠിക്കുന്നു...? എന്തിന് വീണ്ടും നഷ്ടമായ ഋതുഭേദങ്ങളെ നെഞ്ചിൽ ചേർത്ത് ഉറക്കുവാൻ മോഹിക്കുന്നു..? നിന്റെ പ്രണയ മഴയിൽ ഒരു വട്ടം കൂടി...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...