-0.1 C
London,uk
Wednesday, January 23, 2019

ഭാവങ്ങൾ – കവിത – ബിന്ദു.എം.വി.

ഞാൻ അമ്മയാണ് ... ഭാര്യയാണ്. പെങ്ങളാണ് മകളാണ്... ഞാൻ അമ്മയാകുമ്പോൾ നിന്നെ നോവറിയിക്കാതെ - എല്ലാനോവുകളും എന്റേതാക്കി. ഞാൻ ഭാര്യയാകുമ്പോൾ നിന്റെ ഇല്ലായ്മകളെ പ്രണയിച്ച് ഞാൻ സ്വയം വരിച്ചു.... ഞാൻ പെങ്ങളായപ്പോൾ നിന്റെ സ്നേഹം നേടി സ്വയം എല്ലാം മറന്നു.... ഞാൻ മകളായപ്പോൾ നിന്റെ തണലിൽ എന്നും സുരക്ഷിതയായി... എന്നിട്ടും നീയെന്തേ എന്നെ തിരിച്ചറിയാതെ... ഞാനെന്നസത്യത്തെ തിരഞ്ഞിടാതെ...! ഒന്നറിയുക... ഞാനും നീയും മാത്രമാണ് നമ്മുടെലോകത്തിന്റെ അസ്തിത്വം... അതാണല്ലോ മനുഷ്യൻ!

വഴിമറന്ന നീതി – കവിത – രാജ് മോഹൻ

ഇരുണ്ടു മൂടിയ കാർമേഘങ്ങൾ പെയ്തൊഴിയാതകലുമ്പോൾ ഭൂമി വിലപിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ... കേൾക്കാൻ കഴിയണമത്.... രാവിനെ വർണ്ണാഭമാക്കാൻ വന്ന നക്ഷത്രങ്ങളെ, മേഘങ്ങൾ മറച്ചപ്പോൾ... ആ നക്ഷത്രങ്ങളുടെ വിലാപം നിങ്ങൾ കേട്ടിട്ടുണ്ടോ... അതും കേൾക്കാൻ കഴിയണം. വിരിയാൻ വെമ്പൽകൊണ്ട പുഷ്പം ഞെട്ടോടിറുത്തെടുത്തപ്പോൾ ആ ചെടിയുടെ കരള് പിടഞ്ഞത് നിങ്ങളറിഞ്ഞോ.... അറിയാൻ കഴിയണമത്. വിശന്നവയറുകൾ ഇനിയുമുണ്ടോ ... അന്വേഷിക്കൂ.......ഭക്ഷണം അവർക്കെത്തിച്ചാൽ അതാവും നീതി..... സ്വപ്നങ്ങൾ...

ആനവണ്ടി – കവിത – ജോര്‍ജ് അറങ്ങാശ്ശേരി

(കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങുകയും ചര്‍ച്ചകള്‍ വിഫലമാകുകയും ആത്മഹത്യകള്‍ കൂടി വരികയും ചെയ്യ്തപ്പോള്‍ എഴുതിയ കവിത) മരണം,മരണം,മരണം. എവിടേയും മരണങ്ങള്‍. കീഴാളന്മാര്‍ക്ക് വിധിക്കപ്പെട്ടത് മരണം. പട്ടിണിയിലൂടെ ആത്മസംഘര്‍ഷങ്ങളിലൂടെ മേലാളന്മാര്‍ വിധിച്ചത് മരണം. ശവങ്ങള്‍ കുത്തിനിറച്ച് ശ്മശാനങ്ങള്‍ തേടി ഒരാനവണ്ടി നിസ്സംഗമായി കടന്നുപോയി. ചര്‍ച്ചകള്‍ നേരംപോക്കിന്‍റെ നല്ല നിമിഷങ്ങളായി. വാഗ്ദാനങ്ങള്‍...

ഈ ‘കള്ളൻ’ എന്റെ സോദരൻ – കവിത – വി. പ്രദീപ് കുമാർ

ഇവൻ കാടിന്റെ പുത്രൻ... കായ്‍കനികൾ തിന്നും കാട്ടരുവിയിലെ ജലം കുടിച്ചും പച്ചിലക്കൂരയിൽ അന്തിയുറങ്ങിയും വളർന്നവൻ... കാട് ഇവനു സ്വന്തം... പക്ഷിമൃഗാദികൾ ഇവന്റെ സ്നേഹിതർ... ഇവൻ കാടിന്റെ നൻമമരം... ഇവൻ പ്രകൃതിയുടെ സംരക്ഷകൻ... ഇവനെ നിങ്ങൾ കീഴാളനെന്നോ... മാവോയിസ്റ്റെന്നോ... ചാരനെന്നോ... മോഷ്ടാവെന്നോ... സ്‌ത്രീലമ്പടനെന്നോ... സദാചാര വിരുദ്ധനെന്നോ... എന്തുവേണമോ വിളിച്ചുകൊൾക ! നോക്കൂ... ആ കണ്ണുകളിലേക്ക് നോക്കൂ... അതിൽ നിഷ്‌കളങ്കതയുടെ പ്രകാശമുണ്ട്... വിശപ്പിന്റെ...

മരണം – കവിത- നിമിഷ ബേസില്‍

മരണമെന്നുള്ള സത്യമേ വിടഞാന്‍ പറയുമ്പോള്‍ മുന്നിലായി നോക്കണേഎന്‍ കുഞ്ഞിന്റെ കരച്ചില്‍ തിരയണേ മുഖം മൂടുംഞാന്‍എന്താകും പരതുക മുന്നമേ ഞാന്‍ ചുറ്റിലും തേടിടും കലാമെന്നെയേല്‍പിച്ച മക്കളെന്ന നനവിനെ കാലിടറുന്നുവോ മരണമേ നിന്‍ മുന്നിലായി നിന്നിടാന്‍ കരയാതെ ഉരുവിടാന്‍ വാക്കിനായി പരതുന്നു. ഇളകാത്ത മനസുമായിഅകലുന്നു...

മാറ്റം – കവിത – സ്റ്റീഫൻസി

പണം തെരുവാണ് മേലാളരും കീഴാളരും സമ്പന്നരും ദരിദ്രരും മതങ്ങളും രാഷ്ട്രീയവും തെരുവുകളാണ് അവിടെ അധികാരികൾ തെരുവുയുദ്ധം നടത്തുന്നു ! അഴിമതിക്കാർ വിജയകിരീടം ചൂടുന്നു ! ആൽത്തറയിൽ കൽക്കുരിശിൽ ചാരി ഞാനുമിരിപ്പുണ്ട് സത്യം നിഴൽ വിരിക്കുന്ന പാതയിലേക്ക് എനിക്കോടിപ്പോകണം തലമുറകൾ പിന്നിട്ട പാതയിൽ മുള്ളുണ്ട് മൂർഖൻ പാമ്പുണ്ട് മുലമുറിച്ചു പ്രതിക്ഷേധിച്ച പെണ്ണിന്റെ പ്രതികാരമുണ്ട് ! രക്തപ്പുഴകളൊഴുക്കിയ കുരിശുയുദ്ധവും കുരുക്ഷേത്രയുദ്ധവുമുണ്ട് ശരശയ്യയൊരുക്കിയ മുൾമുടികളുണ്ട്....! അഗ്നിസാക്ഷിയായ് സീതയുണ്ട്..... ശാപശിലയായ് അഹല്യയുണ്ട്...! ചെങ്കടൽ രണ്ടായി പിളർത്തിയ മോശയും നോഹയുടെ പെട്ടകവുമുണ്ട് ! പ്രവാചകന്മാരുടെ ശിരച്ഛേദം നടത്തിയ വാൾമുനകളുണ്ട്‌... അല്ലാഹുവും അയ്യപ്പനും യേശുവും ഗാന്ധിജിയുമുണ്ട് ! കല്ലുണ്ട്...മുറിവുണ്ട് തിരിഞ്ഞു നോക്കാതെ പോകണം സത്യം നിഴൽ വിരിക്കുന്ന പാതയിലേക്ക്....!!

സുരക്ഷ – കവിത – രജിലചിത്തരഞ്ചൻ

സുരക്ഷ വേണമിന്നിവർക്ക്! ആരവങ്ങളുയരുന്നു, ആരിൽ നിന്ന്? ആർക്കൊക്കെയെന്ന് ചൊൽക . മാതാപിതാ ഗുരു ദൈവമെന്ന വചനത്തിൽ, തേഞ്ഞു മാഞ്ഞു പോം വേഷങ്ങളിൽ നിന്നോ . ഉദരത്തിൽ പത്തു മാസം സുരക്ഷ കൊടുത്ത്, തലോടി നൊമ്പരങ്ങളെ അൻപുടൻ ഹൃത്തിൽ. പെറ്റു വീഴും...

ജഠരാഗ്നി – കവിത – ബീന റോയ്

മുഷ്ടാന്നഭോജനം വച്ചുവിളമ്പുന്ന വഴിയോരഭോജനശാലക്കരികിലായ് ഒട്ടിയവയറോടെ ഭിക്ഷാടനംചെയ്‌വൂ ദീനയാമമ്മയും കൂടെയാപ്പൈതലും കണ്ണാടിയലമാരതന്നുടെയുള്ളിലായ് കൊതിയൂറും ഭോജ്യങ്ങളണിനിരന്നീടവേ കാറ്റിൽപ്പരക്കുന്ന നറുമണമേറ്റൊരാ- ജഠരാഗ്നി തീവ്രം ജ്വലിക്കുന്നുപിന്നെയും ഉദരത്തിലെരിയും വിശപ്പിൻനെരിപ്പോട് വല്ലവിധേനയും തെല്ലുശമിക്കുവാൻ, എച്ചിലിനായ് ശണ്ഠകൂടുന്നു ശുനകരോ- ടമ്മ, നോവോടെയങ്ങേറ്റം ഹതാശയായ് ധനികരൊട്ടേറെയാഹാരവസ്തുക്കളെ ഭോജിച്ചു രോഗങ്ങളേറ്റുവാങ്ങീടവേ, പാവങ്ങളോ, വിശപ്പൊന്നകറ്റീടുവാൻ പച്ചവെള്ളം കുടിച്ചങ്ങുമയങ്ങുന്നു ഒരുവേളയീവിശപ്പൊന്നറിഞ്ഞീടാതെ ഈമണ്ണിൽജീവിതം ജീവിച്ചുതീർക്കുകിൽ, നഷ്ടമാക്കുന്നുനാം ശ്രേഷ്ഠമീഭൂവിലായ് ഈശ്വരൻകാട്ടുന്ന നരകവും...

മഴ – കവിത – രാജ് മോഹൻ

കടുക്കുന്ന... വേനലിലിന്ന്.... നാട്ടിലെ... മഴയെല്ലാം.. മാഞ്ഞു പോയി.... പെയ്യുന്നൂ... ദിശതെറ്റി... മണലാരണ്യമാം... ഈ ഭൂമിത൯ നെഞ്ചു പിളരുന്നു.... വഴിയെല്ലാം.....പുഴയായ്... തീ൪ന്നു മേലെ... മാനമിവിടെ.... രാപ്പകലറിയാതെ ചൊരിയുന്നു...മഴ കാത്തിരിക്കുന്നെൻ നാട്ടകം... ഒരുമഴയ്ക്കായ്.... കുടിവെള്ളത്തിനായ്... മഴയൊഴുകി... വഴികളും കൈവഴികളും ചെന്ന്.... പുഴയായ്ത്തീരുമൊരു.... പഴമക്കഥ.. ഒഴുക്കു നിലച്ചൊരീ... പുഴയുടെ.... തീരത്ത്... കുടിവെള്ളം കിട്ടാതലയുന്നു......

കുരുക്ഷേത്രഭൂമി – കവിത – മഠത്തിൽ രജേന്ദ്രൻ നായർ

കുരുക്ഷേത്രഭൂമി കേരളകുരുക്ഷേത്രഭൂമി പാർത്ഥൻ വിജയനെവിടെ? മാർക്സിസചഷകം മോന്തിയുൻമത്തനായ് ഗാണ്ഡീവരഹിതൻ ഭരണമെത്തമേൽ ബോധമറ്റുറങ്ങുന്നു കൊടിമരമേറി ഭീതൻ ബാലഗോപൻ കണ്ണടച്ചിരിക്കുന്നു കടലിന്നക്കരെ ഭരണാധികാരികളെ ഭയന്ന് പിൻകാലുകൾക്കിടയിൽ വാലൊതുക്കി സ്ഥാനപതികൾക്കൊളി -വിരുന്നുകളൊരുക്കി രോമം വച്ചൊരു ജംബുകരാജൻ തിരിച്ചെത്തി ചെന്താടിയായലറുന്നു പട്ടിണിപ്പാവം കൈരളിദ്രൌപതി മാതാവിൻറെ കീറിയ പഴംപട്ടുചേലകളഴിക്കുന്നു പൂത്താലി പൊട്ടിക്കുന്നു ദൂരെ പാർത്ഥസാരഥി കരയുന്നു കേൾക്കുവാനാരുണ്ടിവിടെ ചോദിക്കാനാരുണ്ടിവിടെ എവിടെ ഭീമൻ ഈ നാടിൻറെയഭിമാനം ഉണർത്താനാരുണ്ടവനെ? ഇരുട്ട് മാത്രം കറുത്തവാവിൻ രാത്രം മാനം കലുഷം...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...