-0.1 C
London,uk
Wednesday, January 23, 2019

ഉടലേ…. – ഗീത മുന്നൂര്‍ക്കോട്

ഞാൻ നിന്നെ അറിയില്ല. ഇടക്കിടെ അഴിച്ചുമലക്കിയും ഉണക്കിക്കുടഞ്ഞു വീണ്ടും എന്നെ നിന്നിൽ ഒളിപ്പിക്കുകയാണെങ്കിലും നിന്നെ ഒട്ടും തന്നെ തിരിച്ചറിയുന്നില്ല എന്നെ ഞാൻ കഴുകുന്നില്ല കോതുന്നില്ല മിനുക്കുന്നില്ല ഒരു മായപ്പൊടിയും പൂശുന്നില്ല പഴകിപ്പൊട്ടി അഴുകിക്കീറി ഉടൽപ്പെരുമയിൽ ഒളിച്ചിരുന്ന് ഞാനെന്നെ എന്നും കണ്ടും കണ്ട് പുച്ഛിക്കുന്നു… ഉടലേ, നീയെനിക്കൊട്ടും ചേരില്ലെന്ന് ചൊറിഞ്ഞു പറഞ്ഞ് … നീ മാറിക്കൂടെ എന്ന് വാശിച്ചോദ്യമിട്ട് എന്നെ എന്നുമെന്നും അകത്തിരുത്തി നീ നിനക്കും...

ഗീതം നാല്‍പ്പത് – രവീന്ദ്രനാഥ് ടാഗോര്‍

ആര്‍ക്കുമേ പിന്നില്‍, നിഴലില്‍ മറഞ്ഞുകൊ- ണ്ടാരെയും കാത്തങ്ങു നില്പൂ? ചെമ്മണ്ണില്‍ മാണ്ടുനടപ്പവര്‍ ‘പാഴനെ’- ന്നങ്ങയെപ്പിന്നിലാക്കുന്നു! പൂവട്ടിയങ്ങേയ്ക്കുവേണ്ടി നിറച്ച,തും- പേറിനില്‍പ്പേന്‍ മരക്കീഴില്‍, വന്നവര്‍ വന്നവര്‍ വാരിയെടുക്കയാല്‍ ഇന്നതുശൂന്യമെന്‍ കൈയില്‍ ! മാഞ്ഞൂ വിഭാതവും മധ്യാഹ്നവും; സാന്ധ്യ- വേളയായ്, മങ്ങുന്നുകണ്‍കള്‍. നിന്ദിച്ചുനോക്കുന്നിതെന്നെ,മടങ്ങുവോര്‍; നില്പുഞാന്‍ ഭിക്ഷുകിക്കൊപ്പം ലജ്ജയാലെ മുഖം താഴ്ത്തിയും, മാര്‍ക്കച്ച- നീര്‍ത്തി,യതൊട്ടുമറച്ചും; ‘എന്തുവേണ്ടൂ നിന’ക്കെന്നുചോദിക്കുവോര്‍- ക്കേകുവാനുത്തരമില്ല, ‘അങ്ങയെക്കാണണ’ മെന്നുചൊല്ലാനെനി- ക്കല്പവു,മാവതുമില്ല! കടപ്പാട്:...

ഗീതം മുപ്പത്തിയൊന്‍പത് – രവീന്ദ്രനാഥ് ടാഗോര്‍

ദേവദേവ,വരണ്ടുപോകുന്നു മല്‍- ചേതന, യനാവൃഷ്ടിയാലന്വഹം ഭീതിദം മഹാശൂന്യവും ദിങ്മുഖം; കാണ്മതില്ലനീര്‍ച്ചാലിന്റെ രേഖയും എങ്ങുനിന്നുമെത്തീല വര്‍ഷോത്സവ- മംഗളത്തിന്‍ മഹിതസന്ദേശവും! ദേവ,വന്നെത്തിയാവു നീയുച്ചണ്ഡ- വാതമൊത്തി,ങ്ങിടിമുഴക്കത്തൊടും, മിന്നലിന്‍ ചാട്ടവാറുചുഴറ്റി,ദിങ്- മണ്ഡലത്തെ പ്രകമ്പിതമാക്കിയും! ആതപ,മതിഭീകരം; നൈരാശ്യ- താപമുള്‍ക്കാമ്പിനത്യന്ത ദുസ്സഹം; ഈയവസ്ഥ,യതീവമുദ്വിഗ്നം; ഇ- ങ്ങാഗമിച്ചാവു സംഹാരരുദ്രനായ്! താതനി,ലുഗ്രകോപം വളരവേ, തായ , തന്നിളമ്പൈതലിന്നെന്നപോല്‍- നീരണിഞ്ഞ മിഴികളാ,ലെന്റെമേല്‍ – നീ ചൊരിയൂ കനിവും കടാക്ഷവും! കടപ്പാട്: കേരള...

ആത്മാക്കളുടെ ബസ് – പി.യു. അമീർ

സങ്കടങ്ങള്‍ക്കപ്പുറത്ത് ഒരു സ്റ്റോപ്പ്, അവിടെക്കാണെന്റെ ടിക്കറ്റ് ഈ പെരുമഴയൊന്നു തോര്‍ന്നിരുന്നെങ്കില്‍ വീശിയടിക്കുന്ന കാറ്റ് വിളക്കുകളെല്ലാം ഊതിക്കെടുത്തിയിരിക്കുന്നു കാണാപ്പുറത്തൊരു ബസിന്റെ ഇരമ്പല്‍, ഇരുട്ടില്‍ ഭീകര സത്വത്തെപ്പോലെ വെളിച്ചം കെട്ട് അതെന്റെയടുത്തേക്ക് സങ്കടങ്ങള്‍ക്കപ്പുറത്തേക്ക് അവസാനത്തെ ബസ്! ‘വേഗം കയറു…വേഗം… വേഗം.. വിഷമദ്യം കഴിച്ച ആന്റണിയുടെ ശബ്ദം ‘ഇവിടെയിരിക്കാം’… പുഴയില്‍ ചാടിയ ശാന്തമ്മയുടെ ശബ്ദം ‘ടിക്കറ്റ്….ടിക്കറ്റ്…’ പോലീസ് ലോക്കപ്പിലുള്ള അബുബക്കറിന്റെ ശബ്ദം എവിടേക്കാ’…. തെങ്ങില്‍ നിന്നു വീണ വേലായുധന്റെ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...